തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടി മീഡിയ ആൻഡ് വെബ് ടെനോളജി,ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ് എന്നീ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി/പട്ടികവർഗ/ മറ്റർഹ വിദ്യാർത്ഥികൾക്ക് ഫീസില്ല. അപേക്ഷ ഫോമുകൾ സെന്ററിൽ നിന്ന് നേരിട്ടും തപാലിലും ലഭിക്കും.www.captkerala.com ൽ ലഭിക്കും. ഫോൺ: 0471 2474720, 2467728.