
വിതുര:13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.വിതുര മരുതാമല മക്കി ക്ഷേത്രത്തിനുസമീപം ആർ.എസ്.ഭവനിൽ ഷിജു (41) ആണ് പിടിയിലായത്.ഷിജുവിന്റെ മകളും പെൺകുട്ടിയും ഒരുമിച്ചാണ് പഠിക്കുന്നത്.കൂട്ടുകാരിയെ കാണാൻ വീട്ടിൽ ചെന്നപ്പോഴാണ് ഷിജു പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി സ്കൂളിലെ അദ്ധ്യാപികയോട് പറയുകയും,സ്കൂളിൽ നിന്ന് ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. വിതുര സി.ഐ. എസ്.ശ്രീജിത്ത്,എസ്.ഐ.മാരായ വിനോദ്,സതികുമാർ,എ.എസ്.ഐ പത്മരാജ്,എസ്.സി.പി.ഒമാരായ രാംകുമാർ,ഷിബു എന്നിവർ ചേർന്നാണ് ഷിജുവിനെ അറസ്റ്റുചെയ്തത്.കോടതി റിമാൻഡ് ചെയ്തു.