alan

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്‌കൂളിലെ സീനിയർ സെക്കൻഡറി വിദ്യാർത്ഥികളും കൊമേഴ്‌സ് വിഭാഗവും ചേർന്ന് സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ" ലാ ജെസ്‌ഷൻ ദി ലെഗസി" സമാപിച്ചു. ഓവറാൾ ചാമ്പ്യൻഷിപ്പ് സർവോദയ സെൻട്രൽ സ്കൂൾ കരസ്ഥമാക്കി. വ്യവസായി മോനിഷ് ജയ്‌ശീലൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കലാകായിക മത്സരങ്ങളും ഫാഷൻ ഷോയും വ്യക്തിത്വ വികസന മത്സരങ്ങളും നടന്നു. അലൻഫെൽഡുമാൻ സ്കൂളിന് പുറമെ കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ, പള്ളിപ്പുറം മോഡൽ പബ്ളിക് സ്കൂൾ, ബ്ളൂമൗണ്ട്, എം.എ.എം മോഡൽ സ്കൂൾ, സർവോദയ, നവജീവൻ, ചിൻമയ വിദ്യാർത്ഥികളും പങ്കെടുത്തു. നടി പാർവതി, സുകേഷ് രാമകൃഷ്ണ പിള്ള (ലവ് ഓൾ സ്‌പോർട്‌സ് അക്കാ‌ഡമി സ്ഥാപകൻ) എന്നിവരുടെ നേതൃത്വത്തിൽ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി.