sweekarikunnu

കല്ലമ്പലം:കരവാരത്ത് ബി.ജെ.പി ഭരണത്തിലെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സി.പി.എം നടത്തിയ സമരത്തിന്റെ സമാപന ദിവസം ബി.ജെ.പിയിൽ നിന്ന് അമ്പതോളം പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു..സമാപനയോ​ഗം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പിയുടെ മുൻ കരവാരം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജു കർണ്ണകിയുടെ നേതൃത്വത്തിൽ ബി.ജെ.പി വിട്ടുവന്ന അമ്പതോളം പ്രവർത്തകരെ ആനാവൂർ നാ​ഗപ്പൻ സി.പി.എമ്മിലേയ്ക്ക് സ്വീകരിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റം​ഗങ്ങളായ ആർ.രാമു,ബി.പി.മുരളി, ജില്ലാകമ്മറ്റിയം​ഗങ്ങളായ മടവൂർ അനിൽ,ബി.സത്യൻ,ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ഒ.എസ് അംബിക എം.എൽ.എ, ജി.രാജു, ടി.എൻ വിജയൻ,ഡി .മിത,വി.ബിനു,കെ.വത്സലകുമാർ, ജെ.ജിനേഷ് കിളിമാനൂർ,ആർ.കെ ബൈജു,വി.പ്രിയദർശിനി തുടങ്ങിയവർ പങ്കെടുത്തു.