തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദേശീയ കൈത്തറി ദിനമായ ഇന്ന് ബാലരാമപുരത്ത് വിവിധ പരിപാടികളോടെ കൈത്തറി ദിനാഘോഷം നടക്കും.ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി ജി. ആർ.അനിലും ചേർന്ന് നിർവഹിക്കും.ജില്ലയിലെ മുതിർന്ന നെയ്ത്തുകാരെ ആദരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ് അദ്ധ്യക്ഷത വഹിക്കും.ഭൗമസൂചിക ലഭിച്ച അഞ്ചിനം കൈത്തറി വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ഫാഷൻ ഷോയും നെയ്ത്തിന്റെ പ്രദർശനവും ഇതിനോടനുബന്ധിച്ച് ഉണ്ടാകും.