
തൃശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രണ്ടു ബുള്ളറ്റ് മോഷണം നടത്തിയ കേസിൽ കോവൈ പോത്തന്നൂർ കുറിച്ചിപിരിവു സ്വദേശികളായ ആട് എന്നുവിളിക്കുന്ന ഷാജഹാൻ (33), ഷാഹുൽ ഹമീദ് (31) എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാൻ പതിനേഴോളം മോഷണ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിലായാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രണ്ട് ബുള്ളറ്റുകൾ മോഷണം പോയത്. അസിസ്റ്റന്റ് കമ്മിഷണർ കെ.കെ. സജീവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നാൽപ്പത്തിയഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് തന്നെ രണ്ട് ബുള്ളറ്റുകൾ കണ്ടെടുത്തു. മെഡിക്കൽ കോളേജ് സി.ഐ: പി.പി. ജോയ്, സബ് ഇൻസ്പെക്ടർമാരായ ടി.ഡി. ബിജു, കെ.കെ. ശിവദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഒ.എസ്. സുഭാഷ്, എം.എ. സിവിൽ പൊലീസ് ഓഫീസർമാരായ ബിയോ, കെ.എസ്. അഖിൽ വിഷ്ണു, കെ.കെ. ഗിരീഷ്, സി.എസ്. രാഹുൽ, എം.കെ. പ്രകാശൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
പിടിയിലായ ഷാജഹാൻ, ഷാഹുൽ ഹമീദ്.