
മുടപുരം:ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രത്തിൽ പത്താമത് മഹാശിവപുരാണ ജ്ഞാനയജ്ഞം ആരംഭിച്ചു. ശിവപുരാണ മാഹാത്മ്യസദസ് ഗുരുരത്നം ജ്ഞാനതപസ്വി ഭദ്രദീപ പ്രകാശനം ചെയ്തു. ഏഷ്യാനെറ് ബിഗ്‌ബോസ് താരം ഡോ.രജിത്ത്കുമാർ ശിവപുരാണ മാഹാത്മ്യ സദസ് ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്.സിൻകുമാർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്രം രക്ഷാധികാരി ഡോ. .ബി.സീരപാണി അനുഗ്രഹ പ്രഭാഷണവും യജ്ഞാചാര്യൻ മണികണ്ഠൻ പള്ളിക്കൽ മഹാശിവപുരാണ മാഹാത്മ്യ പ്രഭാഷണവും നടത്തി.ട്രസ്റ്റ് രക്ഷധികാരി എസ്.മണി, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ,ട്രസ്റ്റ് സെക്രട്ടറി എസ്.മോഹൻകുമാർ,ചെയർമാൻ എസ്.കുഞ്ഞുമോൻ ,കൺവീനർ കെ.ആർ.ദിലീപ് ,ട്രഷറർ ആർ.അനിൽകുമാർ,രക്ഷാധികാരി കെ.കെ.ആനന്ദത്ത് ,വൈസ് പ്രസിഡന്റ് സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് രാവിലെ 6 .30 ന് മഹാമൃത്യുഞ്ജയ ഹോമം,ഉച്ചക്ക് 12 ന് പാർഥിവ ലിംഗപൂജ ,വില്വദളർച്ചന 1.15ന് പ്രസാദഊട്ട്,വൈകിട്ട് 5 .30 ന് ഭദ്രകാളി പൂജ,ഭഗവതി സേവ,പ്രഭാഷണം,പാർഥിവ ലിംഗപൂജ ,വില്വദളർച്ചന തുടങ്ങിയവ നടക്കും. യജ്ഞാചാര്യൻ ഡോ മണികണ്ഠൻ പള്ളിക്കൽ,ക്ഷേത്ര തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്തെ മധുസൂദനൻ നമ്പൂതിരി,ക്ഷേത്ര മേൽശാന്തി വൈക്കം ബിജുമോഹൻ പോറ്റി ,സഹശാന്തിമാർ എന്നിവരുടെ കാർമ്മികത്വത്തിലാണ് ജ്ഞാനയജ്ഞം നടക്കുന്നത്.14 ന് യജ്ഞം സമാപിക്കും.