തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, രബീന്ദ്രനാഥ് ടാഗോറിന്റെ ചരമദിനമായ ഇന്ന് വൈകിട്ട് 6.30ന് ടാഗോർ സ്മൃതി സന്ധ്യ നടക്കും.മന്ത്രി വി.എൻ.വാസവൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷനാകും. മുൻ ചീഫ് സെക്രട്ടറി ഡോ.കെ.ജയകുമാർ,​സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്,​ സൂര്യ കൃഷ്ണമൂർത്തി,​റോബിൻ സേവ്യർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്നുള്ള ടാഗോർ സാസ്‌കാരിക സന്ധ്യയിൽ ഡോ.കെ.ജയകുമാർ മലയാള മൊഴിമാറ്റം നിർവഹിച്ച രബീന്ദ്ര സംഗീത കാവ്യരചനകൾ ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതാ ബാനർജിയുടെ നേതൃത്വത്തിൽ ആലപിക്കും.സംഗീത ശിൽപ്പശാലയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ രാവിലെ 9.30ന് പേരുകൾ രജിസ്റ്റർ ചെയ്യണം.