general

ബാലരാമപുരം:മികച്ച പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘത്തിനുള്ള സംസ്ഥാനസഹകരണ വകുപ്പിന്റെ അവാർഡ് ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു.അഡ്വ.വി.ജോയി എം.എൽ. എയിൽ നിന്ന് ഭരണസമിതിയുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.പ്രതാപചന്ദ്രനും സെക്രട്ടറി എ.ജാഫർഖാനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.അഗ്രിക്കൾച്ചൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജവഹർ സഹകരണ ഭവനിൽ സംഘടിപ്പിച്ച ബാങ്ക് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ശില്പശാലയിൽ വച്ചാണ് മികച്ച സംഘങ്ങൾക്കുള്ള അവാർഡ് വിതരണം നടത്തിയത്.കേരള ബാങ്കിന്റെയും നബാർഡിന്റെയും കൃഷിവകുപ്പിന്റെയും പ്രതിനിധികൾ അഗ്രിക്കൾച്ചൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കേണ്ട പദ്ധതികളെ സംബന്ധിച്ച് വിശദീകരിച്ചു.ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദ്ദീൻ സ്വാഗതവും ഡെപ്യൂട്ടി ജോയിൻറ് രജിസ്റ്റർ എ.ഷെറീഫ് നന്ദിയും പറഞ്ഞു.