പാലോട്:കേരളകൗമുദിയും ഇരുചക്രവാഹന വിപണിയിലെ പ്രമുഖ സ്ഥാപനവുമായ ധനശ്രീ ഹോണ്ട, ധനശ്രീ യമഹ എന്നിവയുമായി സഹകരിച്ച് ഓണപ്രൗഡി വിളംബരം ചെയ്ത് കുടുംബശ്രീ വനിതകൾക്കായി അത്തോത്സവം 2022 സംഘടിപ്പിക്കും. 30ന് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ നന്ദിയോട്, തൊളിക്കോട്, വിതുര, പെരിങ്ങമ്മല,കല്ലറ, പാങ്ങോട്, പനവൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ വനിതാ കൂട്ടായ്മകൾക്കാണ് പങ്കെടുക്കാനാവുക. മലയാളി മങ്ക, അത്തപ്പൂക്കളം,തിരുവാതിര, വടംവലി എന്നീ മത്സരങ്ങളോടൊപ്പം ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണ്ണ പതക്കങ്ങൾ,7777 രൂപ, 5555 രൂപ,3333 രൂപ, ഓണപ്പുടവകൾ എന്നിവയായിരിക്കും ഓരോ മത്സരാർത്ഥികൾക്കും സമ്മാനമായി ലഭിക്കുക.സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കേരളകൗമുദി പുതിയ വരിക്കാർക്കും ധനശ്രീയിൽ നിന്ന് പുതിയ ഇരുചക്രവാഹനം വാങ്ങുന്നവരിൽ നിന്ന് 2023 ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയിക്കുന്നവരിൽ ഒരാൾക്ക് ആക്ടിവ സ്കൂട്ടർ സമ്മാനമായി നൽകും. ഫോൺ: 8281618450, 9400104757,9778188523,7510549747.