വെഞ്ഞാറമൂട് :ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലം കവി സമ്മേളനം നടത്തും.ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടങ്ങളെ ദേശീയതയെ അടയാളമാക്കിയ കവിതകളാണവതരിപ്പിക്കുന്നത്.13 ന് വൈകിട്ട് 5ന് വാമനപുരം എസ്.എൻ.ഡി.പി ഹാളിലാണ് കവി സമ്മേളനം.കല്ലറ അജയൻ,മല്ലിക വേണുകുമാർ,പിരപ്പൻകോട് അശോകൻ,വിഭു പിരപ്പൻകോട്,കുടിയേല ശ്രീകുമാർ,റഷീദ് ചുള്ളിമാനൂർ,എസ്.ഈശ്വരൻ പോറ്റി,സഹീദ് എസ് കല്ലറ തുടങ്ങിയവ കവികൾ കവി സമ്മേളനത്തിൽ പങ്കെടുക്കും. ജീവകല സംഗീത വിദ്യാർത്ഥികളുടെ സംഗീതാലാപനവും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എം.എച്ച്.നിസാർ,സെക്രട്ടറി വി.എസ്.ബിജുകുമാർ എന്നിവർ അറിയിച്ചു.