medikkal

മുടപുരം:മംഗലപുരം ഗ്രാമപഞ്ചായത്തിൽ കേരളഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മെഡിക്കൽ കോളേജ് ഏരിയാ വനിത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.കെ.ജി.ഒയുടെ സംസ്ഥാനട്രഷറർ സജിൻ രാജ്,വൈസ് പ്രസിഡന്റ് മിനി,ജില്ലാവനിതാകൺവീനർ ലിംന മൃദുലകുമാരി, ഡോ.ബി.എസ്.സുനിൽകുമാർ,സെക്രട്ടറി ഡോ.ആനന്ദ്,ആർ.കൃഷ്ണൻ,ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് മുരളീധരൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ.എ.എസ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തോന്നയ്ക്കൽ രവി,എസ്.കവിത,മീന അനിൽ,ബിന്ദു ബാബു,കെ.കരുണാകരൻ,സെക്രട്ടറി ജോതിസ് അസി.സെക്രട്ടറി ജനീഷ്,ടി.എസ്.സൈജു തുടങ്ങിയവർ പങ്കെടുത്തു.