തിരുവനന്തപുരം:കേരള വനിതാ കമ്മിഷൻ ജില്ലാ സിറ്റിംഗിൽ പരിഗണിച്ച 250 പരാതികളിൽ 116 പരാതികൾ തീർപ്പാക്കി.രണ്ട് പരാതികളിന്മേൽ കൗൺസലിംഗ് നിർദ്ദേശിച്ചു. നാല് പരാതികൾ വിശദമായ പൊലീസ് റിപ്പോർട്ടിനായി അയച്ചു. ജവഹർ ബാലഭവനിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി.സതീദേവി,അംഗങ്ങളായ ഇ.എം.രാധ,അഡ്വ.ഷിജി ശിവജി,ഷാഹിദാ കമാൽ, അഡ്വ.ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.