നിലമാമൂട് : കുന്നത്തുകാൽ മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം 12ന് തുടങ്ങി 21ന് സമാപിക്കും.യജ്ഞാചാര്യൻ ഒ.എസ്. സതീഷിന്റെ നേതൃത്വത്തിൽ വാല്മീകി രാമായണ നവാഹയജ്ഞവും ഉണ്ടായിരിക്കും.12 മുതൽ 21 വരെ ക്ഷേത്രത്തിലും യഞ്ജശാലയിലും ഗണപതിഹോമം, പതിവു പൂജയും ഉണ്ടായിരിക്കും.12ന് രാവിലെ 10ന് വിഗ്രഹ ഘോഷയാത്ര,വൈകിട്ട് 5ന് സാംസ്കാരിക സമ്മേളനം ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.കുമ്മനം രാജശേഖരൻ, വി.എസ്. ശിവകുമാർ തുടങ്ങിയവർ പ്രസംഗിക്കും. വൈകിട്ട് യജ്ഞശാലയിൽ ആദ്ധ്യാത്മിക രാമായണ നവയജ്ഞം ആരംഭിക്കലും ഭദ്രദീപം തെളിയിക്കലും . 9ന് സംഗീതാർച്ചന. 13ന് രാത്രി ഗാനമേള. 14ന് രാവിലെ മെഡിക്കൽ ക്യാമ്പ്, രാത്രി നൃത്തസന്ധ്യ. 15ന് രാത്രി ഡാൻസ് നൈറ്റ്. 16ന് രാത്രി ഭക്തിഗാനസുധ. 17ന് രാത്രി ഗാനമേള. 18ന് വൈകിട്ട് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര, ഡാൻസ്. രാത്രി ജന്മാഷ്ടമിപൂജ. 19ന് രാത്രി നാടകീയ നൃത്തശില്പം. 20ന് വൈകിട്ട് ശ്രീരാമപട്ടാഭിഷേക ഘോഷയാത്ര, ആറാട്ട് ഘോഷയാത്ര. രാത്രി നൃത്തനൃത്ത്യങ്ങൾ. 21ന് രാവിലെ പാൽ പൊങ്കാല, രാത്രി കോമഡി ധമാക്ക.