
വർക്കല:ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി വർക്കല നഗരസഭയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മെഴുകുതിരി ജാഥ സംഘടിപ്പിച്ചു ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് മെഴുകുതിരി ജാഥ സംഘടിപ്പിച്ചത്.വർക്കല പാപനാശം ബീച്ചിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ ഭാമിനി വൈസ് ചെയർപേഴ്സൺ സുലേഖ തുടങ്ങിയവർ നേതൃത്വം നൽകി.മെഴുകുതിരി ജാഥയിൽ 150 പേർ പങ്കെടുത്തു.