തിരുവനന്തപുരം:എൻഡോസൽഫാൻ ഇരകൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി കാസർകോട്ട് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ ഉപവസിച്ചു.മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ.പൗരൻ ഉദ്ഘാടനം ചെയ്തു. കാസർകോട്ടെ ജനങ്ങൾക്ക് വേണ്ടി മരിക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞു.എം.ഷാജർഖാൻ അദ്ധ്യക്ഷത വഹിച്ചു.അമ്പലത്തറ കുഞ്ഞികൃഷ്ണൻ, എസ്.രാജീവൻ, ഗണേശൻ അരമനങ്ങാട്,സുബൈർ പടുപ്പ്,ഹമീദ് ചെരങ്കി,പ്രീതികിജൻ എന്നിവർ സംസാരിച്ചു.