kims

തിരുവനന്തപുരം:മരണാനന്തരം അവയവദാനം ചെയ്തവരുടെ കുടുംബാംഗങ്ങളെ ആദരിച്ച് കിംസ്‌ഹെൽത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി. 'രണ്ടാമൂഴം' എന്നു പേരിട്ട പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എം.വിഗോവിന്ദൻ നിർവഹിച്ചു.വാരാചരണത്തിന്റെ ഭാഗമായി കിംസ്‌ ഹെൽത്ത് അവയവദാന ബോധവത്കരണം സംഘടിപ്പിക്കും.അവയവദാന പ്രക്രിയയിലെ തടസങ്ങൾ മറികടക്കാൻ സർക്കാരും സ്വകാര്യ മേഖലയും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇത് അർഹരായ രോഗികൾക്ക് അവയവങ്ങൾ ലഭിക്കുന്നത് എളുപ്പമാക്കുമെന്നും കിംസ്‌ ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ള അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.നടി പ്രിയങ്ക നായർ, കിംസ്‌ഹെൽത്ത് വൈസ് ചെയർമാൻ ഡോ.ജി.വിജയരാഘവൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രവീൺ മുരളീധരൻ ,ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ.ആർ.മുരളീധരൻ എന്നിവർ സംസാരിച്ചു.