
തിരുവനന്തപുരം: പൊലീസിലെ 14 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി. ജി.ബിനുവിനെ ആറ്റിങ്ങലിലും എസ്. അനിൽകുമാറിനെ കാട്ടാക്കടയിലും ഡിവൈ.എസ്.പിമാരാക്കി. അനിൽ ശ്രീനിവാസിനെ പൊലീസ് ട്രെയിനിംഗ് കോളേജിൽ വൈസ് പ്രിൻസിപ്പലായും ഡി.എസ്.സുനേഷ് ബാബുവിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ചിലും എസ്.അരുൺകുമാറിനെ ക്രൈംബ്രാഞ്ച് മേധാവിയുടെ സ്റ്റാഫ് ഓഫീസറായും ആർ.റാഫിയെ സഹകരണ വിജിലൻസിലും നിയമിച്ചു.
ഐജിമാർക്ക് മാറ്റം
തിരുവനന്തപുരം : എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന ഗോപേഷ് അഗർവാളിനെ ഇന്റലിജൻസ് ഐ.ജിയായും കോസ്റ്റൽ പൊലീസ് ഐ.ജി പി.വിജയനെ ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി എം.ഡിയായും മാറ്റി നിയമിച്ചു. ഇന്റലിജൻസ് ഐ.ജി കെ.സേതുരാമനെ ട്രെയിനിംഗ് ഐ.ജിയാക്കി. കോസ്റ്റൽ പൊലീസ് ഐ.ജിയുടെ അധികച്ചുമതലയും നൽകി. ക്രൈംബ്രാഞ്ച് ഡി.ഐ.ജി എസ്. ശ്യാംസുന്ദറിനെ സെക്യൂരിറ്റി ഡി.ഐ.ജിയായും നിയമിച്ചു.