
ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമ പഞ്ചായത്തിന്റെയും അരുവിപ്പുറം ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയുഷ് ഗ്രാമം പദ്ധതിയുടെ സഹകരണത്തോടെ മാരായമുട്ടം എൽ പി സ്‌കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.
പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജികുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. ഷീലകുമാരി, ഗ്രാമപഞ്ചായത്ത് അംഗം കാക്കണം മധു തുടങ്ങിയവർ സംസാരിച്ചു. ഡോ.വി.ജെ. സെബി, ഡോ.എ.ജെ. ആനന്ദ്, ഡോ. അനുശ്രീ, ഡോ. ശ്രീലക്ഷ്മി, ഡോ. ഗ്രീഷ്മ സലിം, സെജിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.