k

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദപ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.admissions.keralauniversity.ac.in വെബ്‌സൈ​റ്റിൽ പ്രസി​ദ്ധീകരി​ച്ചു. 11ന് വൈകിട്ട് 5 നകം ഓൺലൈനി​ൽ ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. ഫീസടച്ചി​ല്ലെങ്കി​ൽ അലോട്ട്‌മെന്റ് റദ്ദാക്കുന്നതി​നൊപ്പം ശേഷി​ക്കുന്ന . അലോട്ട്‌മെന്റുകളിൽ പരിഗണിക്കുകയുമി​ല്ല. ഹയർ ഓപ്ഷനുകൾ 11 ന് വൈകിട്ട് 5 നകം നീക്കണം. ഓപ്ഷനുകൾ നിലനിറുത്തുന്നവരെ അടുത്ത അലോട്ട്മെന്റിൽ ഈ ഓപ്ഷനുകളിലേക്കേ പരിഗണിക്കൂ.