തിരുവനന്തപുരം: എസ്.കെ ഹോസ്‌പിറ്റലിൽ നവീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. നിലവിലുള്ള അത്യാഹിത വിഭാഗം നിലനിറുത്തിക്കൊണ്ടാണ് പുതിയ ക്രിട്ടിക്കൽ കെയറിന് തുടക്കമിട്ടത്. സങ്കീർണമായ ഏതുതരത്തിലുള്ള അത്യാഹിതവും ചികിത്സിക്കാൻ വെന്റിലേറ്റർ, ഓക്സിജൻ ജനറേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്.

എമർജൻസി മെഡിസിനിൽ ബിരുദം നേടിയിട്ടുള്ള ഡോക്ടർമാരും എമർജൻസി ട്രീറ്റ്മെന്റിൽ ട്രെയിനിംഗ് ലഭിച്ചിട്ടുള്ള നഴ്സുമാരും അടങ്ങിയ വിദഗ്ദ്ധ സംഘമായിരിക്കും 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ഏതു ഗുരുതരാവസ്ഥയിലുള്ള രോഗികളെയും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലെത്തിക്കുന്ന വിധത്തിൽ ഹീൽ ഓൺ വീൽ എന്ന ആംബുലൻസ് ഒരു ഡോക്ടറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നു. 9645611118 നമ്പറിൽ ബന്ധപ്പെട്ടാൽ അത്യാഹിത സ്ഥലത്തെത്തി രോഗിക്ക് പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കും.