dhan

കിളിമാനൂർ: സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട പ്രതി റബർ ഷീറ്റുകളുമായി കിളിമാനൂർ പൊലീസിന്റെ പിടിയിലായി. കിളിമാനൂർ കുന്നുംപുറത്തുവീട്ടിൽ സുധീരനാണ് അറസ്റ്റിലായത്. ഇയാളുടെ പേരിൽ മോഷണം, കൊലപാതകശ്രമം, മോഷണം എന്നിങ്ങനെ കിളിമാനൂർ, ന​ഗരൂർ, ആറ്റിങ്ങൾ സ്റ്റേഷനുകളിലായി 30ഓളം കേസുകളുണ്ട്.

റബർഷീറ്റുകൾ ഇയാളുടെ വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐ വിജിത് കെ. നായർ, എ.എസ്.ഐമാരായ ഷജീം, താഹിർ, ഷാഡോ സി.പി.ഒ അനൂപ്, സീനിയർ സി.പി.ഒ ഷാജി എന്നിവർ ചേർന്ന് പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.