p

കേരളസർവകലാശാല എം.ബി.എ. (ഈവനിംഗ് റെഗുലർ) ഐ.ഐ.കെ, കാര്യവട്ടം, കവടിയാർ എച്ച്.എൽ.എൽ.മാനേജ്‌മെന്റ് അക്കാഡമി, മൺവിള അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട് എന്നിവി​ടങ്ങളിൽ നടത്തും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20.

ഫെബ്രുവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ ബി.ടെക്. പാർട്ട്‌ടൈം റീസ്ട്രക്‌ച്ചേർഡ് (2008 & 2013 സ്‌കീം), സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡേറ്റാ സയൻസ്, എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റർ മാനേജ്‌മെന്റ്, എം.എസ്.സി. ബോട്ടണി (എഥനോബോട്ടണി ആന്റ് എഥനോഫാർമക്കോളജി) ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്റ്റംബർ 14 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം റെഗുലർ 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018, 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സെപ്റ്റംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എം.എ./എം.എസി./എം കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം. (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2019 അഡ്മിഷൻ) (ന്യൂജനറേഷൻ കോഴ്സുകൾ ഒഴികെ) പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 17 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം.

കേരളസർവകലാശാലയിൽ നിന്നും പെൻഷൻ/ഫാമിലി പെൻഷൻ കൈപ്പറ്റുന്നവർക്കുള്ള മസ്റ്ററിംഗ് സെപ്റ്റംബർ 15 വരെ നീട്ടി. പെൻഷൻകാർക്ക് ജീവൻ പ്രമാൺ പോർട്ടൽ വഴി ഓൺലൈനായോ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ഫിനാൻസ് ഓഫീസർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം 34 എന്ന വിലാസത്തിൽ തപാൽ മാർഗം അയച്ചോ നേരിട്ടു ഹാജരായോ മസ്റ്റർ ചെയ്യാം. പി.പി.ഒ.നമ്പർ, ആധാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നീ രേഖകളോടെ പോസ്റ്റ് ഓഫീസ്, അക്ഷയ ജനസേവന കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈനായി മസ്റ്റർ ചെയ്യാം.

സി​-​ആ​പ്റ്റി​ൽ​ ​അം​ഗീ​കൃ​ത​ ​കേ​ഴ്സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്രി​ന്റിം​ഗ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ട്രെ​യി​നിം​ഗ് ​ഡി​വി​ഷ​നി​ൽ​ ​തു​ട​ങ്ങു​ന്ന​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഇ​ന്റ​റാ​ക്ടീ​വ് ​മ​ൾ​ട്ടീ​മീ​ഡി​യ​ ​ആ​ൻ​ഡ് ​വെ​ബ് ​ടെ​ക്നോ​ള​ജി,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​മാ​നേ​ജ്മെ​ന്റ്,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഗ്രാ​ഫി​ക് ​ഡി​സൈ​നിം​ഗ് ​എ​ന്നീ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​/​ ​മ​റ്റ​ർ​ഹ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സൗ​ജ​ന്യ​മാ​ണ്.​ ​ഒ.​ബി.​സി,​ ​എ​സ്.​ഇ.​ബി.​സി,​ ​മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്ക​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വ​രു​മാ​ന​പ്ര​കാ​രം​ ​ഫീ​സ് ​സൗ​ജ​ന്യം​ ​ല​ഭി​​​ക്കും.

പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​കോ​പ്പി​ക​ൾ​ ​സ​ഹി​തം​ ​ആ​ഗ​സ്റ്റ് 24​ ​വ​രെ​ ​സ്വീ​ക​രി​ക്കും.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-​ 2474720,​ 2467728,​ ​w​w​w.​c​a​p​t​k​e​r​a​l​a.​c​o​m.