പാറശാല: വ്ലാത്താങ്കര സ്വർഗാരോപിത ഫെറോന ദേവാലയത്തിലെ 10 ദിവസത്തെ തീർത്ഥാടന മഹോത്സവത്തിന് തുടക്കമായി.ഇടവക വികാരി തിരുനാൾ കൊടിയേറ്റത്തിന് കാർമ്മികത്വം വഹിച്ചു.

ദിവസേന രാവിലെ 7ന് പ്രഭാത ദിവ്യബലി,വൈകിട്ട് 4.30ന് ജപമാല, ലിറ്റിനി,നൊവേന, ദിവ്യകാരുണ്യആശീർവാദം എന്നിവ, വൈകിട്ട് 5.30ന് ആഘോഷമായ ദിവ്യബലി എന്നിവ.9 മുതൽ 12 വരെ വൈകിട്ട് 7ന് ബൈബിൾ കൺവെൻഷൻ. 7ന് രാവിലെ 9നും,13ന് രാവിലെ 7നും ഉച്ചയ്ക്ക് 2നും വൈകിട്ട് 5.45നും,14ന് രാവിലെ 7നും 9നും വൈകിട്ട് 3.30നും ആഘോഷമായ ദിവ്യബലികൾ ഉണ്ടായിരിക്കും.14ന് വൈകിട്ട് 5.30ന് സന്ധ്യാവന്ദനം, തുടർന്ന് രാത്രി 7ന് മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.

തിരുനാൾ മഹോത്സവ ദിവസമായ 15ന് രാവിലെ 6ന് പ്രഭാത ദിവ്യബലി,9ന് ജപമാല, ലിറ്റിനി,നൊവേന, 9.45ന് പിതാവിന് സ്വീകരണം, 10ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ.വിൻസെന്റ് സാമുവേൽ മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, വൈകിട്ട് 3ന് ജപമാല, ലിറ്റിനി,നൊവേന, ദിവ്യകാരുണ്യ ആദർശം, 4നും 6നും ആഘോഷമായ ദിവ്യബലി. ഇന്ന് വൈകിട്ട് 4.30ന് തീർത്ഥാടന പ്രാരംഭ സമ്മേളനം, 8ന് ഇടവകയുടെ 232മാത് വാർഷികത്തിന്റെ ഭാഗമായി 232 ഗായകർ അണിനിരക്കുന്ന ഗാനമേള, തുടർന്ന് വിവിധ കലാപരിപാടികൾ.