പാറശാല: കർഷക ദിനത്തിന്റെ ഭാഗമായി മികച്ച മാതൃക കർഷകരെ ആദരിക്കുന്നതിലേക്കായി കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ അപേക്ഷകൾ ക്ഷണിക്കുന്നു. വെള്ള പേപ്പറിലുള്ള അപേക്ഷയും കരമടച്ച രസീതും സഹിതം 10ന് വൈകിട്ട് 5ന് മുൻപായി കൃഷി ഭവനിൽ എത്തിക്കണം. മികച്ച മുതിർന്ന കർഷകൻ, വനിതാ കർഷക, ജൈവകർഷകൻ, എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ട കർഷകർ, വിദ്യാർത്ഥി കർഷകർ, ക്ഷീര കർഷകൻ, നെൽ കർഷകൻ, മത്സ്യ,സമ്മിശ്ര കർഷകൻ, കർഷകത്തൊഴിലാളി, യുവകർഷകൻ, നാളികേര കർഷകൻ, വാഴ കർഷകൻ, പച്ചക്കറി കർഷകൻ, ഫലവൃഷ കർഷകൻ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
ചെങ്കൽ ഗ്രാമ പഞ്ചായത്തിന്റെയും ചെങ്കൽ കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിനായി ചെങ്കൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ അപേക്ഷകൾ ക്ഷണിക്കുന്നു. പേരും ഫോൺനമ്പറും ഉൾപ്പെടെ വെള്ള പേപ്പറിലെ അപേക്ഷ ഇന്ന് വൈകിട്ട് 5ന് മുൻപായി കൃഷി ഭവനിൽ സമർപ്പിക്കേണ്ടതാണ്.