
ഫറോക്ക്: മാട്ടുപുറത്ത് കുഞ്ഞിക്കണ്ഠൻ (കുട്ടിമോൻ - 80 ) നിര്യാതനായി. ഫറോക്കിലെ തങ്കം, സോന, സൗഭാഗ്യ ഗ്രൂപ്പ് വ്യാപാര സ്ഥാപനങ്ങളുടെ ചെയർമാനാണ്. കോഴിക്കോട് ജില്ലാ വ്യാപാരി ക്ഷേമ സഹകരണ സംഘം സ്ഥാപക ഡയറക്ടർ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് യൂണിറ്റ് നിർവാഹക സമിതി അംഗം, വ്യാപാരി വ്യവസായി വെൽഫയർ സൊസൈറ്റി പ്രസിഡന്റ് ,മർച്ചൻസ്  എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കം. മക്കൾ: ഗോപി , ചിത്തരഞ്ജൻ, പ്രദീപ്, രാജീവ്.
മരുമക്കൾ: ഷിംജി, മഞ്ജു, ബിജിലി, ഷിബിന.