arsha

വെഞ്ഞാറമൂട്: കേരള പ്രവാസി സംഘം നേമം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി. മോഹനകുമാർ കുടുംബ സഹായ ഫണ്ട് കൈമാറി. കാട്ടായിക്കോണം വി. ശ്രീധർ സ്‌മാരക ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മോഹനകുമാറിന്റെ സഹദർമ്മിണി ഓമനക്ക് 3.25 ലക്ഷം രൂപ കൈമാറി.

പ്രവാസി സംഘം ജില്ലാ- ഏരിയാ കമ്മിറ്റി അംഗങ്ങളിൽ നിന്നുമാണ് തുക സമാഹരിച്ചത്. 2022 മേയ് 12ന് നെയ്യാറ്റിൻകരയിൽ നടന്ന ആറാമത് കേരള പ്രവാസി സംഘം ജില്ലാ സമ്മേളനത്തിൽ പൊതുചർച്ചയിൽ പങ്കെടുത്തുക്കുമ്പോൾ കുഴഞ്ഞുവീഴുകയും തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മോഹനകുമാർ മരണപ്പെട്ടത്. യോഗത്തിൽ കെ.പി ഇബ്രാഹിം അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. സി സജീവ് തൈക്കാട് സ്വാഗതവും ട്രഷറർ കെ. പ്രതാപ്കുമാർ നന്ദിയും പറഞ്ഞു.