കടയ്‌ക്കാവൂർ: പ്രശസ്‌ത സിനിമാ പിന്നണി ഗായകൻ കെ.പി. ബ്രഹ്മാനന്ദൻ അനുസ്‌മരണ സമ്മേളനം 10ന് കടയ്‌ക്കാവൂരിൽ സംഘടിപ്പിക്കുന്നു. ബ്രഹ്മാനന്ദന്റെ പതിനെട്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി കെ.പി. ബ്രഹ്മാനന്ദൻ ഫൗണ്ടേഷനാണ് അനുസ്‌മരണ പരിപാടി സംഘടിപ്പിക്കുന്നത്.

കടയ്‌ക്കാവൂർ ഭജനമഠം ക്ഷേത്രാങ്കണത്തിൽ ബുധനാഴ്ച വൈകിട്ട് 4ന് നടക്കുന്ന അനുസ്മരണപരിപാടിയുടെ ഉദ്ഘാടനം എം. വിൻസെന്റ് എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കലാകാരന്മാരെ അണിനിരത്തി ഗാനാഞ്ജലി ഉണ്ടായിരിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9074289805 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.