
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ വിജയം കൈവരിച്ചവരെയും അനുമോദിക്കുന്നതിനായി " മികവാദരവ് 2022 " സംഘടിപ്പിച്ചു. വെഞ്ഞാറമൂട് ഗവ.: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രസ് ക്ലബ് സെക്രട്ടറി എസ്. ഗിരീഷ് സ്വാഗതം പറഞ്ഞു .നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.കെ.കെ. മനോജൻ ,സിനിമാ താരം നോബി എന്നിവർ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ഷീല കുമാരി, ബ്ലോക്ക് അംഗം അരുണ സി. ബാലൻ, എസ്.ആർ. ലാൽ, മുഹാദ് വെമ്പായം, പിരപ്പൻകോട് അശോകൻ, വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ മോഹൻ കുമാർ, വെഞ്ഞാറമൂട് സി.ഐ. സൈജു നാഥ് എന്നിവർ പങ്കെടുത്തു. അഷുബഖ് നന്ദി പറഞ്ഞു.