ആറ്റിങ്ങൽ: അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയുടെ വാർഷികവും സ്വാതന്ത്ര്യ ദിനാഘോഷവും പ്രതിഭാ സംഗമവും 9,​13,​14,​ 15 തീയതികളിൽ നടക്കും. 9ന് രാവിലെ 9.30 മുതൽ കഥ,​ കവിത,​ ഉപന്യാസ രചനാ മത്സരം. വൈസ് പ്രസിഡന്റ് കെ.എസ്. ഗീത ഉദ്ഘാടനം ചെയ്യും. യു.പി,​ എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 13ന് രാവിലെ 9.30 മുതൽ നടക്കുന്ന ക്വിസ് മത്സരം ഡോ. എം. സതീഷ് ശർമ്മ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം എന്നതാണ് വിഷയം. 14ന് രാവിലെ 9.30 മുതൽ ശ്രീസദനം തങ്കപ്പൻ നായർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ചിത്രരചനാമത്സരം നടക്കും. വാട്ടർ കളർ,​ കാർട്ടൂൺ എന്നിവയിലാണ് മത്സരം. ടി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്യും. 15ന് വൈകിട്ട് 3ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡ‌ന്റ് ടി.എൽ.പ്രഭൻ അദ്ധ്യക്ഷത വഹിക്കും. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കൗൺസിലർ ബി. ജയകുമാർ,​ നഗരസഭാ ചെയർപോഴ്സൺ അഡ്വ.എസ്. കുമാരി,​ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എം. മുരളി,​ കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.എസ്.ലെനിൻ. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൊച്ചുകൃഷ്ണ കുറുപ്പ്,​ഡോ. ഭാസിരാജ്,​ കെ. രാജേന്ദ്രൻ,​ എസ്. വേണുഗോപാൽ,​ അവനവഞ്ചേരി രാജു,​ കെ.ജെ. രവികുമാർ,​ ആർ.എസ്. അനൂപ,​ കെ.പി. രാജഗോപാൻ പോറ്റി എന്നിർ സംസാരിക്കും. ലളിതാ ബായി.എസ്,​ എൻ. കമലാക്ഷി അമ്മ,​ ഡോ. ആർ.ബാബു,​ എസ്. റാഫി,​ സി.ബാബു,​ കുമാരി വൃന്ദ.പി.വി,​ ഡോ.പൗർണമി.എസ്. ഉദയ്,​ മാസ്റ്റർ അഭിനവ്.ബി.എച്ച്,​ കുമാരി ആര്യ.പി.നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും.