പാലോട്: കർഷക സംഘം വിതുര ഏരിയാ സമ്മേളനം 13,14 തീയതികളിൽ പാലോട് നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ സെക്രട്ടറി ഡി. പുഷ്കരാനന്ദൻ നായർ, പ്രസിഡന്റ് വി. വിജുമോഹൻ, പി. എസ് മധു, പേരയം ശശി, കെ. പി ചന്ദ്രൻ, എ. എം അൻസാരി, ജോർജ് ജോസഫ്, ഷെനിൽ റഹിം, ഇബ്രാഹിംകുഞ്ഞ്, ജയകുമാർ, മുരളി, കബീർ, ഷാജഹാൻ, ബെൻസി, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 13ന് വൈകിട്ട് നാലിന് പ്രകടനവും പൊതുസമ്മേളനവും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.എം മണി ഉദ്ഘാടനം ചെയ്യും. 14ന് പ്രതിനിധി സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ് എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്യും.