
ബാലരാമപുരം: തെങ്കറക്കോണം മലങ്കര സുറിയാനി കത്തോലിക്കാ ദൈവായത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ഉത്സവം തുടങ്ങി. ഇടവക വികാരി ഷീൻ പാലക്കുഴി തിരുനാൾ മഹോത്സത്തിന്റെ കൊടിയേറ്റ് നിർവഹിച്ചു. ഇന്ന് വൈകിട്ട് 6ന് ജപമാല, സന്ധ്യാപ്രാർത്ഥന, വിശുദ്ധ കുർബാന, 10ന് വൈകിട്ട് 7ന് നടക്കുന്ന ജീവിന നവീകരണ ധ്യാനം ഫാ.ആദർശ് കുമ്പളത്ത് ആൻഡ് ടീം നയിക്കും, 13ന് വൈകിട്ട് 7ന് ഭക്തസംഘടനകളുടെ വാർഷികം, പത്തനംതിട്ട രൂപതാ വികാരി ഫാ.തോമസ് ചെറുതോട് ആഘോഷങ്ങൾക്ക് നേത്യത്വം നൽകും, 14ന് വൈകിട്ട് 7ന് നടക്കുന്ന ഭക്തിനിർഭരമായ തിരുനാൾ റാസ ദൈവാലയത്തിൽ നിന്നും ആരംഭിച്ച് മണ്ണാർക്കുന്ന് ഐത്തിയൂർ ജംഗ്ഷൻ വഴി ദൈവാലയത്തിൽ സമാപിക്കും. 15ന് വൈകിട്ട് 6ന് ആഘോഷമായ തിരുനാൾ കുർബാനക്ക് തിരുവനന്തപുരം മേജർ അതിരൂപത ഡയറക്ടർ ഫാ.വിൻസെന്റ് ചരുവിളയിൽ മുഖ്യകാർമ്മിത്വം വഹിക്കും.