vv

വർക്കല: ആർ.എസ്.പി 22-ാം ദേശീയ സമ്മേളത്തിന് മുന്നോടിയായി വർക്കല സനീഷ് നഗറിൽ (ശ്രീകൃഷ്ണ നാട്യ സംഗീത അക്കാഡമി ഹാൾ ) നടന്ന വർക്കല വെസ്റ്റ് മണ്ഡലം സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം വി.ശ്രീകുമാരൻ നായർ, യു.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പൂന്തുറ സജീവ്, വി. കമലാസനൻ, ജി. അശോകൻ, കെ. പുഷ്പരാജൻ നായർ, സലികുമാർ, മാന്തറ സുനീർ, ഇടവ നസറുള്ള, അഡ്വ. അനൂപ്, അഡ്വ. അജിൻ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം ആർ.എസ്.പി ദേശീയ സമിതി അംഗം കെ.എസ്. സനൽകുമാർ ഉദ്ഘാടനം ചെയ്തു. എം. നജിം അദ്ധ്യക്ഷത വഹിച്ചു. 19 അംഗ മണ്ഡലം കമ്മിറ്റിയും മണ്ഡലം സെക്രട്ടറിയായി വി. കമലാസനനെയും തിരഞ്ഞെടുത്തു. മുതിർന്ന നേതാക്കളെ സമ്മേളന വേദിയിൽ ആദരിച്ചു.