
ആറ്റിങ്ങൽ: റോഡ‌് വികസനത്തിന്റെ ഭാകമായി മുറിച്ചു മാറ്റുന്ന മുത്തശ്ശി മാവിന് പൗര സമിതിയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകുന്നു. ചെമ്പക മംഗലം ജംഗ്ഷനിൽ നൂറ്റാണ്ടായി തണൽ നൽകി മധുരം പകർന്ന് നിൽക്കുന്ന നാട്ടുമാവാണ് റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചു മാറ്റുന്നത്. അതിന് മുന്നോടിയായി ആദരവ് നൽകാൻ നാട്ടുകാർ 9ന് രാവിലെ 7 ന് ചെമ്പക മംഗലം ജംഗ്ഷനിൽ ഒത്തുചേരും. ഇതിനു സമീപത്തുള്ള ചുമടു താങ്ങി മാറ്റി സ്ഥാപിക്കലും അന്നുനടക്കും.
രാവിലെ 7ന് മാവ് മുത്തശ്ശിയ്ക്ക് പുഷ്പാർച്ചനയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വൃക്ഷ തൈ വിതരണം, സ്നേഹ സൗഹൃദങ്ങൾ പുതുക്കൽ, ഓർമ്മകൾ പങ്കു വയ്ക്കൽ എന്നിവയും നടക്കും. ഉച്ചയ്ക്ക് 2ന് ചുമർ ചിത്രകാരൻ പ്രിൻസ് തോന്നയ്ക്കൽ തസ്സമയ പ്രകൃതി ചിത്രാവിഷ്കരണം നടത്തും. വൈകിട്ട് 3 ന് വിവിധ കലാപരിപാടികൾ ഉണ്ടാകും. 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വി.ശശി എം.എൽ.എ, പ്രൊഫ. വി. മധുസൂദനൻനായർ, വി.ജയപ്രകാശ്, എം.ജലീൽ, വേണുഗോപാലൻ നായർ, ടി.ആർ. ഹരിപ്രസാദ്, അഡ്വ. അനീജ, സുമ ഇടവിളാകം, മണികണ്ഠൻതോന്നയ്ക്കൽ, കെ.എസ്. അജിത്ത്കുമാർ, ജുമൈലാ ബിവി, അജികുമാർ, ബിനി.ജെ തുടങ്ങിയവർ സംസാരിക്കും. രാത്രി 8 ന് അനുഭവ പ്രഭാഷണങ്ങളും, 9 ന് യാത്രമൊഴിയും നടക്കും.