
മുളന്തുരുത്തി: കാഞ്ഞിരമറ്റം ചെത്തിക്കോട് രാമകൃഷ്ണഭവനിൽ സി.ആർ. വാസുദേവൻ നായർ (77 - റിട്ട. ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ്) ആലപ്പുഴ പാതിരപ്പള്ളിയിലെ മകളുടെ വസതിയിൽ നിര്യാതനായി. പെരുമ്പിള്ളി എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, ഒ.ഇ.എൻ ഇന്ത്യ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കാഞ്ഞിരമറ്റം റെയിൽവേസ്റ്റേഷനു സമീപത്തുള്ള വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ (റിട്ട: അദ്ധ്യാപിക, ഗവ. എൽ.പി. സ്‌കൂൾ എരുവേലി). മക്കൾ: ജയലക്ഷ്മി (ടീച്ചർ, സെന്റ് ഇഗ്‌നേഷ്യസ് സ്‌കൂൾ, കാഞ്ഞിരമറ്റം), ജയലത, ജയലേഖ. മരുമക്കൾ: സുധീർ കുമാർ, ജയകുമാർ, വിജയകുമാർ.