
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ 2022ൽ പ്രതിഷേധിച്ച് വൈദ്യുതി തൊഴിലാളികൾ ഇന്ന് രാജ്യവ്യാപകമായി ജോലി ബഹിഷ്‌കരിക്കും.നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണം. ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടാതെയാകും പ്രതിഷേധമെന്ന് നേതാക്കൾ അറിയിച്ചു. സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി സെക്ഷൻ,ഡിവിഷൻ ഓഫീസുകളുടെ അടുത്ത ജംഗ്ഷനുകളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. സംസ്ഥാന സർക്കാരുകളുടെയും ട്രേഡ് യൂണിയനുകളുടെയും കർഷകരുടേയും എതിർപ്പുകൾ പരിഗണിക്കാതെയാണ് ബിൽ അവതരിപ്പിക്കുന്നതെന്നും നിയമം പിൻവലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.