chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ ആരംഭിക്കുന്ന വിവിധ വികസന പ്രവർത്തങ്ങളുടെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന സമ്മേളനത്തിന്റെയും ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു. നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജ്‌മോഹൻ അദ്ധ്യക്ഷനായി. വി.കെ.ഹരികുമാർ സ്വാഗതം പറഞ്ഞു.ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,വൈസ് പ്രസിഡന്റ് അജിത്കുമാർ, രാഭായി ചന്ദ്രൻ,സുരേഷ് തമ്പി, ഉദിയൻകുളങ്ങര ഗോപാലകൃഷ്‍ണൻ,വാർഡ് മെമ്പർമാരായ ലൽരവി,ജെന്നർ,ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ സംസാരിച്ചു. ചെങ്കൽ സായികൃഷ്‌ണ സ്‌കൂൾ അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ കൃതജ്ഞത പറഞ്ഞു.