തിരുവനന്തപുരം: കേന്ദ്രത്തിലെ മോദി സർക്കാരിനെ ലജ്ജിപ്പിക്കും വിധമുള്ള തൊഴിലാളി വിരുദ്ധ നടപടികളാണ് കേരളത്തിലെ ഇടതുസർക്കാരിന്റേതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സ്ഥിതി ദയനീയമാണ്. അസംഘടിത മേഖലയിലെ ക്ഷേമനിധികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ കൊടുക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും ഹസ്സൻ കുറ്റപ്പെടുത്തി.

ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിലിന്റെ വർത്തമാനം ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. വി. ഭുവനേന്ദ്രൻ നായർ, ചെറുനാരകംകോട് ജോണി, വാഴിച്ചൽ തോമസ്, എരണിയൽ ശശി, ചാരാച്ചിറ രാജീവ്, എൻ.കെ.പി. സുഗതൻ, സുരേഷ്കുമാർ, അഷറഫ്, ശ്രീക്കുട്ടി സതീഷ് തുടങ്ങിയവർ സംസാരിച്ചു.