rajeev

തിരുവനന്തപുരം: എസ്.യു രാജീവ് ചെയർമാനും കെ.പ്രീതാകുമാരി (കണ്ണൂർ), എ.കെ.അഗസ്തി (കോഴിക്കോട്) എന്നിവർ അംഗങ്ങളുമായി സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് പുനഃസംഘടിപ്പിച്ചു. നിലവിലുള്ള ബോർഡിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണിത്. ബോർഡിന്റെ കാലാവധി 5 വർഷമാണ്.

ചെയർമാനായി നിയമിതനായ എസ്.യു. രാജീവ് തിരുവനന്തപുരം സ്വദേശിയാണ്. സെക്രട്ടേറിയറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറി തസ്തികയിൽ വിരമിച്ച ഇദ്ദേഹം ടി.പി രാമകൃഷ്‌ണൻ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.