തിരുവനന്തപുരം:എം.ബി.എസ് യൂത്ത് ക്വയർ സംഗീത ലോകത്തിന് മാതൃകയെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവ് എം.ബി. ശ്രീനിവാസിന്റെ സ്മരണയ്ക്ക് ആരംഭിച്ച എം.ബി.എസ് യൂത്ത് ക്വയറിന്റെ 34ാം വാർഷികദിനാചരണവും എം.ബി.എസ് പുരസ്കാര സമർപ്പണവും ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എം.ബി.എസ് യൂത്ത് ക്വയറിന്റെ ഈ വർഷത്തെ പുരസ്കാരം ഗാനരചയിതാവ് റഫീക്ക് അഹമ്മദിന് മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ നൽകി.

കാർത്തിക തിരുന്നാൾ തിയേറ്ററിൽ നടന്ന ചടങ്ങിൽ എം.ബി.എസ് യൂത്ത് ക്വയർ പ്രസിഡന്റ് സെലിൻ കെ.വി. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ മത്തായി പ്രശംസ പത്രം വായിച്ചു. എം.ബി.എസ് യൂത്ത് ക്വയർ കോ ഓർഡിനേറ്റർ എസ്. അശോക്, വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ, എം.ബി.എസ് യൂത്ത് ക്വയർ രക്ഷാധികാരി എസ്.ശാന്തി, സെക്രട്ടറി രജി ശ്രീകാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് എം.ബി.എസ് ചിൽഡ്രൻസ് ക്വയർ, വേൾഡ് ഒഫ് വിസിലേഴ്സ്,എം.ബി.എസ് യൂത്ത് ക്വയർ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും നടന്നു.