bus

#ജനത്തെ വലയ്ക്കാതിരിക്കാൻ ക്രമീകരണം

തിരുവനന്തപുരം: ‌ഡീസൽ പ്രതിസന്ധി രൂക്ഷമാണെങ്കിലും പ്രവൃത്തി ദിനമായ ഇന്ന് പരമാവധി ബസുകൾ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി

കുടിശിക വർദ്ധിച്ചതിനെ തുടർന്ന് എണ്ണകമ്പനികൾ ഡീസൽ വിതരണം നിറുത്തിവച്ച സാഹചര്യത്തിൽ സ്വകാര്യപമ്പുകളിൽ നിന്നും ഡീസൽ നിറയ്ക്കണമെന്ന് ശനിയാഴ്ച രാത്രി തന്നെ ഡിപ്പോകൾക്ക് മാനേജ്മെന്റ് നിർദേശം നൽകിയിരുന്നു. ദീർഘദൂരബസുകൾ മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന കർശന നിർദേശം ഇന്നലെയും നൽകി. പ്രതിദിന വരുമാനത്തിൽ നിന്നും ഡീസൽ നിറയ്ക്കാനാണ് നിർദേശം

. ദീർഘദൂര ബസുകൾ കൂടുതലുള്ള തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് മുതലുള്ള ദീർഘദൂര ബസുകൾ മുടങ്ങാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഞാറാഴ്ചകളിൽ യാത്രക്കാർ കുറവായതിനാൽ പതിവ് റദ്ദാക്കലല്ലാതെ മറ്റു ബസുകളൊന്നും മുടങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
1560 ഷെഡ്യൂളുകളുള്ള ദക്ഷിണമേഖലയിൽ ഇന്നലെ 886 എണ്ണം നിരത്തിൽ ഇറങ്ങി. ഇതിൽ 521 ഓർഡിനറി ബസുകളുമുണ്ടായിരുന്നു. മദ്ധ്യമേഖലയിൽ . ഇന്ധന പ്രതിസന്ധി ഉണ്ടായിട്ടും 797 ബസുകൾ ഓടി. വടക്കൻ മേഖലയിൽ 30 ശതമാനം ബസുകളും.

പുറമെ നിന്നും ഡീസൽ നിറയ്ക്കാൻ അനുമതി നൽകിയതോടെ പ്രതിദിന കളക്ഷൻ ബാങ്കിൽ അടയ്ക്കുന്നതിൽ കുറവ് വന്നിട്ടുണ്ട്. ഇതിൽ നിന്നാണ് കൺസോർഷ്യം വായ്പ അടച്ചിരുന്നത്. ദിവസം മൂന്നു കോടി രൂപയ്ക്കടുത്ത് ഡീസലിന് വേണം. സർക്കാർ അനുവദിച്ച 20 കോടി രൂപ ബുധനാഴ്ചയോടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എണ്ണക്കമ്പനികൾക്ക് നിലവിലുള്ള 13 കോടി രൂപ കുടിശ്ശിക ഇതുപയോഗിച്ച് തീർക്കാനാണ് നീക്കം.

രണ്ടു ദിവസത്തെ തിരിച്ചടവ് ഇന്ന് പിടിക്കും. ബാങ്കിൽ ആവശ്യത്തിന് പണമില്ലെങ്കിൽ പലിശ വീണ്ടും വർദ്ധിക്കും.

ഇ​ല​ക്ട്രി​ക് ​ബ​സു​ക​ൾ​ ​ഉ​പേ​ക്ഷി​ച്ച​ത്
ന​ഷ്ട​മാ​യ​തി​നാ​ൽ​:​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഫെ​യിം​ 2​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ത്തി​ന് ​അ​നു​വ​ദി​ച്ച​ 250​ ​ഇ​ല​ക്ട്രി​ക് ​ബ​സു​ക​ൾ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഏ​റ്റെ​ടു​ക്കാ​തി​രു​ന്ന​ത് ​ഉ​യ​ർ​ന്ന​ ​നി​ര​ക്ക് ​കാ​ര​ണ​മെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​അ​റി​യി​ച്ചു.
പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ബ​സ്സു​ക​ൾ​ ​സം​സ്ഥാ​ന​ത്തി​ന് ​ല​ഭി​ക്കു​ന്ന​ത് ​വെ​റ്റ് ​ലീ​സ് ​വ്യ​വ​സ്ഥ​യി​ലാ​ണ്.​ 12​ ​വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് 9.1​ ​ല​ക്ഷം​ ​കി​ലോ​മീ​റ്റ​ർ​ ​ഓ​ടി​യാ​ൽ​ 55​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​ഒ​രു​ ​ബ​സി​ന് ​സ​ബ്സി​ഡി​ ​ല​ഭി​ക്കും​ .​ ​തി​രു​വ​ന​ന്ത​പു​ര​ത്തും,​ ​എ​റ​ണാ​കു​ള​ത്തു​ 100​ ​ബ​സ്സു​ക​ൾ​ ​വീ​ത​വും,​ ​കോ​ഴി​ക്കോ​ട് 50​ ​ബ​സു​മാ​ണ് 2019​ൽ​ ​വെ​റ്റ് ​ലീ​സ് ​വ്യ​വ​സ്ഥ​യി​ൽ​ ​ടെ​ൻ​ഡ​ർ​ ​വി​ളി​ച്ചെ​ടു​ക്കു​വാ​ൻ​ ​സം​സ്ഥാ​ന​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ദ​ർ​ഘാ​സ് ​ക്ഷ​ണി​ച്ചു.​ ​ഡ്രൈ​വ​ർ​ ​സ​ഹി​തം​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​നി​ര​ക്ക് ​കി​ലോ​മീ​റ്റ​റി​ന് 75.90​ ​രൂ​പ​യാ​ണ്.​ ​എ​ന്നാ​ൽ,​ ​സി​റ്റി​ ​സ​ർ​വ്വീ​സി​നാ​യി​ ​ഇ​ല​ക്ട്രി​ക് ​ബ​സ്സു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ​ ​കി​ലോ​മീ​റ്റ​റി​ന് 38​ ​രൂ​പ​ ​മാ​ത്ര​മാ​ണ് ​വ​രു​മാ​ന​മാ​യി​ ​ല​ഭി​ക്കു​ക.​ ​ഇ​പ്ര​കാ​രം​ ​ദ​ർ​ഘാ​സി​ൽ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ ​നി​ര​ക്കി​ൽ​ ​സ​ർ​വ്വീ​സ് ​ന​ട​ത്തി​യാ​ൽ​ ​കി​ലോ​മീ​റ്റ​റി​ന് 37.90​ ​രൂ​പ​ ​ന​ഷ്ട​മു​ണ്ടാ​കു​മെ​ന്ന് ​മ​ന്ത്രി​ ​വാ​ർ​ത്ത​ക്കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.