
പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ചെങ്കൽ, കുളത്തൂർ, കാരോട് പഞ്ചായത്തുകളിൽ നടപ്പാക്കുന്ന കിഴങ്ങുവിള പദ്ധതിയുടെ ഉദ്ഘാടനവും മരച്ചീനി ചിപ്സ് നിർമ്മാണ യന്ത്രങ്ങളുടെ വിതരണവും കെ. അൻസലൻ എം.എൽ.എ നിർവ്വഹിച്ചു. കിഴങ്ങു വിളകൾ കൃഷിയിൽ ഉൾപ്പെടുത്തുന്നത് കാലാവസ്ഥാ മാറ്റത്തെ ചെറുത്തുള്ള ജീവിത സുരക്ഷയ്യ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ അദ്ധ്യക്ഷനായി. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ.ഷീല മുഖ്യപ്രഭാഷണം നടത്തി.ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ.ജി.ബൈജു,ഡോ.ജി.സുജ,ഡോ.ഡി.ജഗനാഥൻ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.സുധാർജുനൻ,കാരോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്കുമാർ, കുളത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം എം.രാജാഗോപാലൻ നായർ,മറ്റ് അംഗങ്ങളായ ശോഭന ബൈജു, ജെ.സുധാകുമാരി, സീനിയർ ടെക്‌നിഷ്യൻ ഡി.ടി.റെജിൻ എന്നിവർ സംസാരിച്ചു.