തിരുവനന്തപുരം: തൈക്കാട് ഉച്ചുമാളി അമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവം 15,16,17 തീയതികളിൽ നടക്കും. ഉത്സവത്തിന്റെ കാൽനാട്ട് കർമ്മം എട്ടിന് രാത്രി ഏഴിന് നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12ന് അന്നദാനം എന്നിവ ഉണ്ടായിരിക്കും. 15ന് രാവിലെ 10ന് നാഗരൂട്ട്, 6.45ന് വിശേഷാൽ ദീപാരാധനയ്ക്കുശേഷം 7.30ന് ദേവിയെകാപ്പുകെട്ടി കുടിയിരുത്തും. 16ന് രാവിലെ 7.30നും വൈകിട്ട് 6.45നും വിശേഷാൽ ദീപാരാധന, 17ന് രാവിലെ 10ന് പൊങ്കാല, 11.35ന് പൊങ്കാല നിവേദ്യം, 6.45ന് ദീപാരാധനയും 7.30ന് വിശേഷാൽ പടുക്കനിവേദ്യം. ഉത്സവ പൂജകൾക്ക് തന്ത്രി അരയാൽ കീഴില്ലം കേശവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.