
കൂത്താട്ടുകുളം: കൈരളി ടിവി മുൻ പ്രോഗ്രാം പ്രൊഡ്യൂസർ
കോഴിക്കോട് കൊയിലാണ്ടി കലൂർ ഇല്ലത്ത് കെ.ഇ.കെ സതീഷ് (59) നിര്യാതനായി. അസുഖബാധിതനായി പുതുവേലിയിലുള്ള ബന്ധുവീട്ടിൽ കഴിയവേയായിരുന്നു മരണം. ചിന്താവാരിക സ്ഥാപക പത്രാധിപ സമിതി അംഗമായിരുന്ന പരേതനായ കെ.ഇ.കെ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനാണ്.ഭാര്യ: മായ. മക്കൾ: തേജസ്വിനി (അസി.പ്രൊഫസർ, ചാലക്കുടി നിർമ്മല കോളേജ്), മനസ്വിനി (അസി.പ്രൊഫസർ, വളാഞ്ചേരി ശ്രീനാരായണ കോളേജ്), മരുമകൻ: അനന്ദു ശർമ്മ (കല്ലാവേലിൽ ഇല്ലം ആണ്ടൂർ മരങ്ങാട്ടുപള്ളി).