ya

കിളിമാനൂർ:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരേറ്റ് യൂണിറ്റ് കാരേറ്റ് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സജി സ്റ്റിൽ ഇന്ത്യ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ,ജില്ലാ സെക്രട്ടറി എം.ബാബുജാൻ, സംസ്ഥാന ട്രഷറർ പി.എൻ.മധു,ഇടുക്കി ജില്ലാ പ്രസിഡന്റ് ജീനറ്റ്,കൊല്ലം ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ വി.ബിനു,കെ.വത്സലകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജയേന്ദ്രകുമാർ ,യുണിറ്റ് സെക്രട്ടറി അനിൽ കാർത്തിക്, രക്ഷാധികാരി കെ.നടരാജൻ,ട്രഷറർ അൻഷാദ് ,വൈസ് പ്രസിഡന്റ് ബിജു ബിജു സ്റ്റോർ, വനിതാ വിഭാഗം പ്രസിഡന്റ് സന്ധ്യ എന്നിവർ പങ്കെടുത്തു.