തിരുവനന്തപുരം: ഇലക്ട്രോണിക് സുരക്ഷാ ഉപകരണങ്ങളുടെ ഡീലർമാരുടെ സംസ്ഥാന സംഘടനയായ ഓൾ കൈൻഡ്സ് ഓഫ് ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആൻഡ് സിസ്റ്റം ഇന്റഗ്രേറ്റേഴ്സ് അസോസിയേഷൻ (അക്വേഷ്യ) വാർഷിക ജനറൽബോഡി യോഗം തിരുവനന്തപുരത്ത് നടന്നു.വി.കെ.പ്രശാന്ത് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.സംഘടനയുടെ നേതൃത്വത്തിൽ സൗജന്യ വീൽചെയറുകളും വിതരണം ചെയ്തു.വിവിധ സുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.സംഘടനയുടെ പുതിയ ഭാരവാഹികളായി സഞ്ജയ് സനൽ (പ്രസിഡന്റ്),ദീപു ഉമ്മൻ (സെക്രട്ടറി),അരുൺകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.