തിരുവനന്തപുരം:ഭരത് മുരളിയേയും നാടൻ പാട്ട് കലാകാരൻ ബാനർജിയേയും അനുസമരിച്ച് മാനവീയം വീഥി.മനവീയം തെരുവിടം സംഘടിപ്പിച്ച 'ഓർക്കാതിരിക്കുവതെങ്ങനെ' എന്ന അനുസ്മരണക്കൂട്ടായ്മ മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.കെ.ജി.സൂരജ് അദ്ധ്യക്ഷത വഹിച്ചു.നാടൻ പാട്ട് ഗവേഷകൻ സജി.വി.ദേവ് ബാനർജി അനുസ്മരണവും വിനോദ് വൈശാഖി ഭരത് മുരളി അനുസ്മരണവും നടത്തി.ബീന ആൽബർട്ട്,ജയചന്ദ്രൻ മുണ്ടേല,സി.എസ്.സ്നേഹലത, അനിജ.എ.ജെ,മായ ആവണി,പ്രഭാകരൻ നിലവ്ന,മനു മാധവൻ,എ.ജി.വിനീത് എന്നിവർ പങ്കെടുത്തു.