
വർക്കല:വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും ചേർന്ന് സമാഹരിച്ച ഭക്ഷണപ്പൊതികൾ ഡി.വൈ.എഫ്.ഐ ചെമ്മരുതി മേഖലാ ഭാരവാഹി രാകേഷ് പ്രിൻസിപ്പൽ ഡോ.എസ്.പൂജയിൽ നിന്ന് ഏറ്റുവാങ്ങി.അദ്ധ്യാപകരായ സാജൻ,പ്രവിൻ.എസ്.ആർ,റോയിതോമസ്, ബിനുകുമാർ.സി,അനിത,ഓഫീസ് ജീവനക്കാരൻ സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനാണ് ഭക്ഷണപ്പൊതികൾ സമാഹരിച്ചത്.