വിതുര: കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു വിതുര ഏരിയാസമ്മേളനം സി.പി.എം വിതുര ഏരിയാകമ്മിറ്റിഒാഫീസിൽ നടന്നു. യൂണിയൻ ജില്ലാപ്രസിഡന്റ് ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. ഏരിയാപ്രസിഡന്റ് ചേന്നൻപാറ ശാന്തപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റ് സുകുമാരൻ ആശാരി പങ്കെടുത്തു. വിതുര ഏരിയാകമ്മിറ്റി ഭാരവാഹികളായി ശാന്തപ്പൻ പ്രസിഡന്റ്), ഉദയകുമാർ ( സെക്രട്ടറി ) , കണ്ണങ്കര ഭുവനേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.