തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ആസാദി കാ അമൃത് മഹോത്സവി'നോടനുബന്ധിച്ച് കേരള നിയമസഭയിൽ നടത്തിവരുന്ന പരിപാടികളുടെ തുടർച്ചയായി ആഗസ്റ്റ് 10 മുതൽ 20 വരെ നിയമസഭാ സമുച്ചയത്തിൽ വീഡിയോ-ഫോട്ടോ,പുസ്തക പ്രദർശനം സംഘടിപ്പിക്കും.ആഗസ്റ്റ് 10ന് വൈകിട്ട് 3ന് സ്പീക്കർ എം.ബി.രാജേഷ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. രാവിലെ 8.30 മുതൽ രാത്രി 8.30 വരെ പൊതുജനത്തിന് സൗജന്യമായി പ്രദ‌ർശനം ആസ്വദിക്കാം.